• Mon, Jul 4, 2022 12:01 PM

All Categories

Uploaded at 1 month ago | Date: 22/05/2022 16:24:53

കൊടുങ്ങല്ലൂർ: നഗരസഭ വൈസ് ചെയർമാനെതിരെ ബി ജെ പി നൽകിയ അവിശ്വാസ പ്രമേയവും ചർച്ചക്കെടുക്കാതെ തള്ളിയതു പോലെ ബി ജെ പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ടിനെ ജനങ്ങളും തള്ളിക്കളയുമെന്ന് എൽ ഡി എഫ് നേതാക്കൾ പറഞ്ഞു.

കൗൺസിലിലും പുറത്തും നിരന്തരമായി അക്രമവും തടസ്സങ്ങളുമുണ്ടാക്കി നഗരസഭ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന  ബി ജെ പി യും അവരുടെ വിനീത വിധേയനായ കോൺഗ്രസ്സ് കൗൺസിലറും നഗരസഭ ഭരണത്തെ തകർക്കാൻ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് കൗൺസിലർമാരുടെ അസാന്നിദ്ധ്യത്തിൽ തന്നെ പരാജയപ്പെടുത്താമെന്നുള്ള ആത്മവിശ്വാസമുള്ളതുകൊണ്ടാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നത്.
പരാജയപ്പെട്ടതിന്റെ  ഞെട്ടലിൽ നിന്നും  നിരാശയിൽ നിന്നും ബി ജെ പി യും കോൺഗ്രസ്സും ഇനിയും മോചനം നേടിയിട്ടില്ല. പ്രമേയം പരാജയപ്പെടുമെന്ന് വൈകിയ നേരത്ത് ബോധ്യപ്പെട്ടതും കോൺഗ്രസ്സ് പാർട്ടിക്കകത്തെ ചേരിതിരിവും പ്രതിഷേധവുമാണ് കോൺഗ്രസ്സ് കൗൺസിലറെ അവസാന നിമിഷം പിൻമാറാൻ പ്രേരിപ്പിച്ചത്.  

ബി ജെ പി യുടെ ആത്മ സുഹൃത്തായ കോൺഗ്രസ്സ് കൗൺസിലർ പറയുന്നത് വർഷങ്ങൾ കഴിഞ്ഞിട്ടും വഴി വിളക്കുകൾ സ്ഥാപിച്ചില്ലെന്നാണ്. എട്ട് വർഷമായിട്ടും ലൈറ്റിടാൻ തയ്യാറാകാത്ത ബി ജെ പി സർക്കാരിനെതിരെ മൗനം പാലിക്കുകയാണ് ഈ കൗൺസിലർ. കേന്ദ്രസർക്കാർ പദ്ധതികളിൽ ഇടപെടുവാൻ ഉത്തരവാദിത്വമുള്ള  എം.പി. യുടെ നിഷ്ക്രിയത്വത്തിലും കോണ്‍ഗ്രസ്‌ കൌണ്‍സിലര്‍ക്ക്  പരാതിയുമില്ല. കേന്ദ്രസർക്കാരിനെ സംരക്ഷിക്കുവാൻ ബി ജെ പി യോടൊപ്പം നിന്ന് അവിശ്വാസ പ്രമേയത്തിന്  പൂർണ്ണ പിന്തുണയും പ്രഖ്യാപിക്കുകയാ ണ്.

ജനങ്ങളുടെ പ്രശ്നങ്ങൾ ഏറെറടുക്കുന്ന നേതാവായി സ്വയം ചമഞ്ഞ് മേനിനടിക്കുന്നത്  ലജ്ജയുടെ കണിക പോലുമില്ലാത്തതു കൊണ്ടാണെന്ന് എൽഡിഎഫ് നേതാക്കളായ പി.കെ.ചന്ദ്രശേഖരൻ, കെ കെ അബീദലി, കെ.വി. വസന്തകുമാർ, പി.പി. സുഭാഷ് എന്നിവർ പറഞ്ഞു.

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.