• Mon, Jul 4, 2022 12:23 PM

All Categories

Uploaded at 1 month ago | Date: 22/05/2022 16:19:32

കൊടുങ്ങല്ലൂർ: നഗരസഭ കോൺഗ്രസ്  കൗൺസിലറെ സി പി എം തടങ്കലിൽ വെച്ചിരിക്കുകയാണെന്ന് ബി ജെ പി.  നഗരസഭയിൽ ബി .ജെ .പി  യുടെ അവിശ്വാസം ഭയന്ന്‍  സി .പി . എമ്മും  കോൺഗ്രസ്സും ഒളിച്ചോടി. നഗര വികസനത്തിന്‌ എതിര് നിൽക്കുന്ന  എൽ  .ഡി .ഫ്  ഭരണത്തിനെതിരെ വോട്ട് ചെയ്യും എന്ന്  പറഞ്ഞ കോൺഗ്രസിന്റെ ഏക അംഗത്തെ വിലക്ക് വാങ്ങി   അജ്ഞാത കേന്ദ്രത്തിൽ അടച്ചു  തടങ്കലിൽ വെച്ചിരിക്കുകയാണെന്നും ബി ജെ പി ആരോപിച്ചു. മനുഷ്യചങ്ങല തീർത്ത് സിപിഎം  കോൺഗ്രസ്  കൗൺസിലറെ   തട്ടിക്കൊണ്ടുപോയതിനു മറുപടി പറയണമെന്നും  ബി ജെ പി ആവശ്യപ്പെട്ടു.
 
വഴിവിളക്കുകൾ സ്ഥാപിക്കുവാൻ നടപടി എടുത്തില്ലങ്കിൽ ബിജെപി തുടർന്നും സമരം നടത്തുമെന്നും കോൺഗ്രസ്‌ നടത്തിയ സമരം സിപിഎംന് വിലക്കുവിറ്റതും ജനം തിരിച്ചറിയണമെന്നും ബിജെപി മണ്ഡലം കമ്മിറ്റി   അഭ്യർത്ഥിച്ചു. ജില്ലാ സെൽ കോഡിനേറ്റർ പി എസ് അനിൽകുമാർ, മണ്ഡലം പ്രസിഡന്റ്‌  കെ .  എസ് .വിനോദ്, മണ്ഡലം ജനറൽ സെക്രട്ടറി എൽ .കെ മനോജ്‌, മണ്ഡലം വൈസ് പ്രസിഡന്റ്‌ കെ . ആർ  വിദ്യാസാഗർ, പ്രതിപക്ഷ നേതാവ്  സജീവൻ.  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ   ജയദേവൻ,ശിവരാം രശ്മി ബാബു, വിനിത ടിങ്കു, പുല്ലുറ്റ് ഏരിയ പ്രസിഡന്റ് സാജൻ, ലോകമലേശ്വരം ഏരിയ പ്രസിഡന്റ്‌ പ്രദീപ് എന്നിവർ സംസാരിച്ചു.
 

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.