• Mon, Jul 4, 2022 10:49 AM

All Categories

Uploaded at 1 month ago | Date: 22/05/2022 16:42:31

ചാലക്കുടി: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ട് ചാലക്കുടിപുഴയിലെ ആറാട്ട് കടവില്‍ നടന്നു. ഉച്ചയോടെ മൂന്ന് ആനകളുടെ അകമ്പടിയോടെയാണ് ആറാട്ടുസംഘം ആറാട്ടുകടവിലെത്തിയത്. തുടര്‍ന്നുള്ള കര്‍മ്മങ്ങള്‍ക്ക് നഗരമണ്ണ് ഇല്ലത്തെ തന്ത്രി വിക്രമന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികനായി. പുത്തില്ലത്ത് ആനന്ദന്‍ നമ്പൂതിരി, മണക്കാടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികരായി. 
 
ഭഗവാന്‍റെ തിടമ്പേറ്റിയ ആനകളും മേളങ്ങളും ആദ്യം കൂടപ്പുഴ മനയിലാണെത്തിയത്. തുടര്‍ന്നാണ് കര്‍മ്മങ്ങള്‍ നടന്നത്. പിന്നീട് ആറാട്ടുകടവിലെത്തി മൂന്ന് തവണ മുങ്ങിയതോടെ ആറാട്ട് സമാപിച്ചു. 
 
കൂടപ്പുഴ എന്‍എസ്എസ് കരയോഗത്തിന്‍റെ നേതൃത്വത്തില്‍ പാള പാത്രത്തത്തില്‍ പ്രസാദ കഞ്ഞിവിതരണവും ഉണ്ടായി. മാമ്പഴ പുളിശേരി, പുഴുക്ക്, അച്ചാര്‍, പപ്പടം തുടര്‍ന്നവയായിരുന്നു വിഭവങ്ങള്‍. ആറാട്ടിന് ശേഷം ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്ക് ആറാട്ടുസംഘം മടങ്ങി.

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.