Malavision news RSS Feed Malavision http://www.malavisiononline.in/index.php ലഹരി വിപത്തിനെതിരെ പൂവത്തുശ്ശേരി സെന്റ് ജോസഫ്സ് സ്കൂള്‍; മുഖ്യ സംഘാടകരായി ലയൺസ് ക്ലബ്‌

അന്നമനട: പൂവത്തൂശ്ശേരി ലയൺസ് ക്ലബ്‌ ലയണിസ്റ്റിക് വർഷാരംഭം ആഘോഷിച്ചു.  പൂവത്തുശ്ശേരി സെന്റ് ജോസഫ്സ് സ്കൂളിൽ ചേർന്ന ക്ലബ്‌ അംഗങ്ങൾ സ്കൂൾ അധികൃതരുമായി ചേർന്ന് സ്കൂൾ കോമ്പൗണ്ടിൽ ഫലവൃക്ഷതൈകൾ നടുകയും ലഹരി വിപത്തിനെതിരെ സന്ദേശം പകരുന്ന തെരുവ് നാടകം കുട്ടികളെക്കൊണ്ട്അവതരിപ്പിക്കുകയും ചെയ്തു. 

സബ് ഇൻസ്‌പെക്ടർ എസ് ശിവകുമാർ , ഡീ അഡിക്ഷൻ സെന്റർ ഉദ്യോഗസ്ഥൻ നിബിൻ പോൾ എന്നിവര്‍ ലഹരിവിരുദ്ധ  ക്ലാസുകൾ നയിച്ചു.  ലയന്‍സ് ക്ലബ്‌ ഭാരവാഹികളായ  രമേഷ് രാമകൃഷ്ണൻ, ഉഷ നായർ, ജോജി തോമസ്,  കെ എ മാർട്ടിൻ , ഒ ജെ പോൾ ,  ബാലകൃഷ്ണൻ, ഡോക്ടര്‍  പ്രസാദ്, ഐ എ തോമസ് , വിൻസെന്റ് എന്നിവർ പങ്കെടുത്തു. 

സ്കൂളിലേക്ക് ക്ലബ്‌ നല്‍കിയ പ്രഥമ ശുശ്രൂഷ കിറ്റുകൾ ഹെഡ് മിസ്ട്രെസ് സിസ്റ്റെര്‍ മരിയ പോൾ ഏറ്റു വാങ്ങി. 

]]>
Sun, 03 Jul 2022 20:25:30 GMT http://www.malavisiononline.in/index.php/web-desk-liones-club-puvathusheri-030722 http://www.malavisiononline.in/index.php/web-desk-liones-club-puvathusheri-030722
വല്ലാര്‍പാടത്തമ്മയുടെ 500 വര്‍ഷം പഴക്കമുള്ള ചിത്രം പുനഃപ്രതിഷ്ഠിച്ചു

കൊച്ചി : ചരിത്രപ്രസിദ്ധമായ വല്ലാര്‍പാടം ബസിലിക്കയുടെ പ്രധാന അള്‍ത്താരയില്‍ സ്ഥാപിച്ചിരുന്ന 500 വര്‍ഷങ്ങള്‍ക്ക് മേല്‍ പഴക്കമുള്ള പരിശുദ്ധ കാരുണ്യ മാതാവിന്റെ പുരാതന പെയിന്റിംഗ് ശാസ്ത്രീയമായ രീതിയില്‍ സംരക്ഷണം നടത്തിയതിനു ശേഷം പുനഃപ്രതിഷ്ഠിച്ചു. ഇന്നലെ രാവിലെ 11 മണിക്ക് വരാപ്പുഴ അതിരൂപത വികാരി ജനറാള്‍ മാത്യു കല്ലിങ്കലിന്റെ നേതൃത്വത്തിലാണ് പുനഃപ്രതിഷ്ഠാചടങ്ങുകള്‍ നടത്തിയത്. ചടങ്ങില്‍ വല്ലാര്‍പാടം പള്ളിയുടെ ചരിത്രവുമായി ബന്ധപ്പെട്ട ചേന്ദമംഗലം, പാലിയത്ത് കൃഷ്ണബാലനച്ചന്‍, പള്ളി വീട്ടില്‍ അജിത്ത് കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു. തുടര്‍ന്ന് ദിവ്യബലിയില്‍ മാത്യു കല്ലിങ്കല്‍ മുഖ്യ കാര്‍മ്മികനായിരുന്നു.

1524 ല്‍ പോര്‍ച്ചുഗലില്‍ നിന്നും കത്തോലിക്ക മിഷനറിമാര്‍ കൊണ്ടുവന്ന പോര്‍ച്ചുഗീസ് കലാപാരമ്പര്യത്തില്‍ ചെയ്തിട്ടുള്ള പരിശുദ്ധ വിമോചകനാഥയുടെ ചിത്രമാണിത്. 1676 ലെ വെള്ളപൊക്കത്തില്‍ കായലിലേക്ക് ഒഴുകിപ്പോയ ഈ ചിത്രം അന്നത്തെ കൊച്ചി മഹാരാജാവിന്റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്ത് രാമന്‍ വലിയച്ചനാല്‍ വീണ്ടെടുത്ത് പുതിയ ദേവാലയത്തില്‍ സ്ഥാപിക്കുകയായിരുന്നു.

അഞ്ഞൂറിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ളതും 95 X 75 സെ.മി വലുപ്പമുള്ള ഒറ്റപ്പലകയില്‍ എണ്ണച്ചായത്തില്‍ തീര്‍ത്തതുമായ ഈ പെയിന്റിംഗിന് കാലപ്പഴക്കത്താല്‍ വന്നുപോയ പല വിധത്തിലുള്ള കേടുപാടുകളാണ്, ഇപ്പോള്‍ ശാസ്ത്രീയമായ സംരക്ഷണ രീതികള്‍ ഉപയോഗിച്ച് പരിഹരിച്ചിരിക്കുന്നത്. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്നും കൊണ്ടുവന്ന ഈ ഛായാചിത്രത്തില്‍ മറിയത്തിന്റേയും ഉണ്ണിയേശുവിന്റേയും രൂപങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് 1752 ല്‍ പള്ളി വീട്ടില്‍ മീനാക്ഷിയമ്മയും കുഞ്ഞും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ സഹായത്താല്‍ വഞ്ചിയപകടത്തില്‍ നിന്നും രക്ഷ നേടിയതിന്റെ സാക്ഷ്യമായി 1800 കളിലാണ് മീനാക്ഷിയമ്മയുടേയും കുഞ്ഞിന്റേയും രൂപങ്ങള്‍ കൂടി തദ്ദേശീയ ചിത്രകാരന്മാര്‍ ഇതില്‍ വരച്ച് ചേര്‍ത്തത്. തല്‍ഫലമായി ഇന്‍ഡോപോര്‍ച്ചുഗല്‍ സംസ്‌കൃതിയുടെ ഉത്തമോദാഹരണമായി മാറി ഈ വിശുദ്ധ ചിത്രം.

1750 ല്‍ വിശ്വാസികളുടെ ആഗ്രഹപ്രകാരം, കാരുണ്യ മാതാവിന്റെ ചിത്രം ഇവിടെ വണങ്ങപ്പെട്ടിരുന്നതിനാല്‍ ബന്ധവിമോചകനാഥയുടെ പേരില്‍ ഒരു അല്‍മായ കൊമ്പ്‌റേരിയ തിരുസംഘം സ്ഥാപിക്കുവാനുള്ള അനുവാദം പോര്‍ച്ചുഗലില്‍ നിന്ന് ലഭിക്കുകയുണ്ടായി. 1888ല്‍ വിശുദ്ധ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ ഈ ചിത്രം സ്ഥാപിച്ചിരിക്കുന്ന അള്‍ത്താരയെ പ്രത്യേക പദവിയിലുള്ള അള്‍ത്താരയായി ഉയര്‍ത്തുകയും ചെയ്തു. പത്തു ദിവസം നീണ്ടു നിന്ന ശാസ്ത്രിയമായ സംരക്ഷണ പ്രക്രിയയിലൂടെയാണ് ചിത്രത്തിന്റെ ജീര്‍ണ്ണത തടയുകയും പൗരാണികതനിമ സംരക്ഷിക്കുകയും ചെയ്തത്.

ഈ ചിത്രം വല്ലാര്‍പാടത്തേ ദേവാലയത്തില്‍ സ്ഥാപിച്ചതിന്റെ അഞ്ഞൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ചിത്രത്തിന്റെ സംരക്ഷണ പദ്ധതി ആവിഷ്‌ക്കരിച്ചതെന്ന് റെക്ടര്‍ ഫാ.ആന്റണി വാലുങ്കല്‍ അറിയിച്ചു. വരാപ്പുഴ അതിരൂപത ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ കമ്മീഷന്‍ ഡയറക്ടര്‍ ഫാ.അല്‍ഫോണ്‍സ് പനക്കലിന്റെ മേല്‍നോട്ടത്തില്‍, കലാ സംരക്ഷണ വിദഗ്ദനായ സത്യജിത് ഇബ്ന്‍, പൂനയിലെ സപുര്‍സ മ്യൂസിയം കണ്‍സര്‍വേറ്റര്‍ ശ്രുതി ഹഖേകാര്‍ എന്നിവരാണ് ചിത്രത്തിന്റെ സംരക്ഷണ ജോലികള്‍ നിര്‍വ്വഹിച്ചത്.

 
 
 
]]>
Sun, 03 Jul 2022 20:01:39 GMT http://www.malavisiononline.in/index.php/web-desk-old-image-of-vallarpadathamma-030722-1 http://www.malavisiononline.in/index.php/web-desk-old-image-of-vallarpadathamma-030722-1
അടുത്ത 40 വർഷം ബിജെപിയുടെ കാലഘട്ടം ആണ്; മുര്‍മുവിന്‍റെ സ്ഥാനാര്‍ത്ഥിത്വം ചരിത്രപരം; അമിത് ഷാ

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോദിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിവും രാഷ്ട്രീയ പ്രേരിതവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്ത് കലാപത്തിലെ സുപ്രിംകോടതി വിധി ചരിത്രപരമെന്ന് ബിജെപി നിര്‍വാഹക സമിതി യോഗത്തില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ.

ബിജെപി ദ്രൗപതി മുര്‍മുവിന്‍റെ സ്ഥാനാര്‍ത്ഥിത്വവും മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രമേയത്തില്‍ അമിത് ഷാ പ്രമേയത്തിൽൽ പരാമർശിച്ചിട്ടുണ്ട്.രാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ അവസരം ലഭിച്ചപ്പോൾ ഒരുതവണ ദളിത് വിഭാഗത്തിൽ നിന്നും ഒരുതവണ ആദിവാസി വനിതാ വിഭാഗത്തിൽ നിന്നുമാണ് ബിജെപി സ്ഥാനാർഥിയെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയപ്പോൾ ആഭ്യന്തര സുരക്ഷയും അതിർത്തിയിലെ സുരക്ഷയും ശക്തിപ്പെട്ടു. അടുത്ത 40 വർഷം ബിജെപിയുടെ കാലഘട്ടം ആണ്. ബിജെപി ഭരണത്തിൽ ഇന്ത്യ ലോകത്തിനു മുമ്പിൽ വിശ്വ ഗുരു ആകും. മുര്‍മുവിന്‍റെ സ്ഥാനാര്‍ത്ഥിത്വം ചരിത്രപരമാണെന്ന് പ്രമേയാവതരണത്തിന് മുന്‍പ് യോഗത്തില്‍ സംസാരിച്ച പ്രധാനമന്ത്രിയും പറഞ്ഞു.

ഭയം കൊണ്ടാണ് ഗാന്ധി കുടുബം കോൺഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാത്തത്. രാജ്യത്തിനായി എടുക്കുന്ന എല്ലാ തീരുമാനങ്ങളെയും കോൺഗ്രസ് എതിർത്തു കൊണ്ടേയിരിക്കുന്നു. കോൺഗ്രസിന് മോഡി ഫോബിയയാണ്.സർജിക്കൽ സ്ട്രൈക്ക് , കശ്മീരിലെ 370, വാക്സിനേഷൻ. രാമക്ഷേത്രം തുടങ്ങിയവയെല്ലാം കോൺഗ്രസ് എതിർത്തു. അനുച്ഛേദം 370 റദ്ദാക്കിയതോടെ ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി. പ്രതിപക്ഷം ചിതറി പോയിരിക്കുന്നു,കോൺഗ്രസിനുള്ളിലെ അംഗങ്ങൾ കോൺഗ്രസിനുള്ളിലെ ജനാധിപത്യത്തിനായി പരസ്പരം പോരടിക്കുകയാണ്.

]]>
Sun, 03 Jul 2022 19:58:05 GMT http://www.malavisiononline.in/index.php/web-desk-amit-shah-slams-opposition-030722 http://www.malavisiononline.in/index.php/web-desk-amit-shah-slams-opposition-030722
'രാഹുൽ ​ഗാന്ധി സുധാകരന്റെയും സതീശന്റെയും നിലവാരത്തിൽ സംസാരിക്കരുത്'; വിമർശനവുമായി എംഎ ബേബി

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവും എംപിയുമായ രാഹുൽ ​ഗാന്ധി കുറച്ചുകൂടി ഉത്തരവാദിത്തം കാണിയ്ക്കണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അം​ഗം എംഎ ബേബി. സിപിഎമ്മും ബിജെപിയും ധാരണയാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെയാണ് ബേബി രം​ഗത്തെത്തിയത്. കെ സുധാകരൻറെയും വിഡി സതീശൻറെയും സംസ്ഥാന രാഷ്ട്രീയനിലവാരത്തിൽ അല്ല കോൺഗ്രസിന്റെ ഉന്നത നേതാവായ രാഹുൽഗാന്ധി സംസാരിക്കേണ്ടതെന്നും എംഎ ബേബി വ്യക്തമാക്കി.

സിപിഎമ്മും ബിജെപിയും ധാരണയിലാണെന്ന് രാഹുൽ ഗാന്ധിക്ക് ശരിക്കും അഭിപ്രായമുണ്ടോ? ഇടതുപക്ഷത്തിന്റെ പങ്ക് ഇല്ലാത്ത ഒരു പ്രതിപക്ഷ ഐക്യമാണോ കോൺഗ്രസ് ഹൈക്കമാൻഡായ രാഹുൽഗാന്ധി വിഭാവനം ചെയ്യുന്നത്. രാജ്യത്തെ പ്രതിപക്ഷത്തെ അനേകം നേതാക്കളും പ്രവർത്തകരും ബിജെപിയിലേക്ക് ചേക്കേറുകയാണെന്നും ബേബി കുറിച്ചു. 

ആർഎസ്എസിനെ നേരിടാനുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രം കോൺഗ്രസിന് ഇല്ല. ആർഎസ്എസ് ഹിന്ദു രാഷ്ട്രം എന്ന് പറയുമ്പോൾ കോൺ​ഗ്രസ് ഹിന്ദു രാജ്യം എന്ന് പറയുന്നു. ആർഎസ്എസിനെതിരായ ബദൽ പ്രത്യയശാസ്ത്രം മുന്നോട്ട് വയ്ക്കുന്നത് ഇടതുപക്ഷമാണ്. അതുകൊണ്ടാണ് ആർഎസ്എസ് ഇടതുപക്ഷത്തെ ഒന്നാം നമ്പർ ശത്രുവായി കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

എംഎ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പ്

കോൺഗ്രസ് ഹൈക്കമാൻഡ് ആയ രാഹുൽ ഗാന്ധി കുറച്ചു കൂടെ ഉത്തരവാദിത്തത്തോടെ അഭിപ്രായം പറയണം. സിപിഐഎമ്മും ബിജെപിയും ധാരണയിലാണെന്ന് രാഹുൽ ഗാന്ധിക്ക് ശരിക്കും അഭിപ്രായമുണ്ടോ? ഇന്ത്യയിലെ പ്രതിപക്ഷത്തെ വലിയ കക്ഷിയുടെ – അതിൽനിന്ന് അനേകം നേതാക്കളും പ്രവർത്തകരും ബിജെപി ഉൾപ്പെടെയുള്ളപാർട്ടികളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണെന്നത് മറ്റൊരുകാര്യം – നേതാവായ കോൺഗ്രസ്സിന്റെ ഹൈക്കമാൻഡ് എന്ന ഉത്തരവാദിത്തത്തോടെ വേണം രാഹുൽ ഗാന്ധി സംസാരിക്കാൻ. ഇടതുപക്ഷത്തിന്റെ പങ്ക് ഇല്ലാത്ത ഒരു പ്രതിപക്ഷ ഐക്യമാണോ കോൺഗ്രസ് ഹൈക്കമാൻഡായ രാഹുൽഗാന്ധി വിഭാവനം ചെയ്യുന്നത്?

കെ സുധാകരൻറെയും വിഡി സതീശൻറെയും സംസ്ഥാനരാഷ്ട്രീയനിലവാരത്തിൽ അല്ല കോൺഗ്രസ് ഹൈക്കമാൻഡിന്റെ അനിഷേധ്യ പ്രതീകമായ രാഹുൽഗാന്ധി സംസാരിക്കേണ്ടത്. രാഹുൽ ഗാന്ധി ഒരു കാര്യം മനസ്സിലാക്കണം, ആർഎസ്എസിനെ നേരിടാനുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രം കോൺഗ്രസിന് തല്ക്കാലം ഇല്ല. ഹിന്ദു രാഷ്ട്രം എന്ന് ആർഎസ്എസ് പറയുമ്പോൾ ഹിന്ദു രാജ്യം എന്നാണ് ഹൈക്കമാൻഡിന്റെ അവസാനവാക്കായ രാഹുൽഗാന്ധി പറയുന്നത്. (ഔപചാരികപദവി എ ഐ സി സി അദ്ധ്യക്ഷയായ സ്വന്തം അമ്മയായ ശ്രീമതി സോണിയാഗാന്ധിക്കാണെന്നത് നമുക്കങ്ങ് സൌകര്യപൂർവ്വംമറക്കാം. ) 

ടീസ്റ്റ സെതൽവാദിനെയും ആർബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്യുമ്പോൾ ഹൈക്കമാൻഡ് ഗാന്ധി മണ്ണിൽ തലപൂഴ്ത്തുന്ന ഒട്ടകപ്പക്ഷി ആകുന്നതും നിങ്ങളുടെ നേതൃത്വത്തിന്റെ ആക്ഷേപം വ്യാപകമായപ്പോഴാണ് ജയ്റാം രമേഷിനെക്കൊണ്ട് ഒരുപ്രസ്താവന പുറത്തിറക്കിച്ചത്! ഇത് സംശയരഹിതമായും നിങ്ങളുടെ പ്രത്യശാസ്ത്രത്തിൻറെ പരിമിതി ആണ്. അതുകൊണ്ടാണ് നിങ്ങൾക്ക് ഇന്ത്യയിൽ ആർഎസ്എസിന് ഫലപ്രദമായ ഒരു ബദൽ സൃഷ്ടിക്കാൻ കഴിയാത്തത്.
ആർഎസ്എസിനെതിരായ കൃത്യമായ പ്രത്യയശാസ്ത്രബദൽ മുന്നോട്ട് വയ്ക്കുന്നത് ഇന്ത്യൻ ഇടതുപക്ഷം ആണ്. അതുകൊണ്ടാണ് ആർഎസ്എസ് എപ്പോഴും ഇടതുപക്ഷത്തെ ഒന്നാം ശത്രുവായി കാണുന്നതും.

]]>
Sun, 03 Jul 2022 19:44:48 GMT http://www.malavisiononline.in/index.php/web-desk-ma-baby-fb-post-against-rahul-030722 http://www.malavisiononline.in/index.php/web-desk-ma-baby-fb-post-against-rahul-030722
തൊഴിൽ കോഡ് നടപ്പാക്കാനൊരുങ്ങി സംസ്ഥാനസർക്കാർ

തിരുവനന്തപുരം: തൊഴിൽ കോഡുകൾ നടപ്പാക്കാൻ തയ്യാറെടുപ്പുമായി സംസ്ഥാനസർക്കാർ. കേന്ദ്രസർക്കാർ അന്തിമവിജ്ഞാപനം ചെയ്യുന്ന മുറയ്ക്ക്‌ സംസ്ഥാനത്തും വിജ്ഞാപനമിറക്കും. എന്നാൽ, നടപ്പാക്കുമ്പോൾ തൊഴിലുകളെല്ലാം നൈപുണ്യം അടിസ്ഥാനമാക്കി ക്രമീകരിക്കപ്പെടുന്നതോടെ കുറഞ്ഞ വേതനം തുടരുന്നതിൽ സംസ്ഥാനസർക്കാരിന്‌ നയപരമായ തീരുമാനമെടുക്കേണ്ടിവരും. കരടുവിജ്ഞാപനത്തിൽ തൊഴിലാളികളും തൊഴിലുടമകളുമൊക്കെ നിർദേശിച്ച വ്യവസ്ഥകൾ ക്രോഡീകരിച്ചുവരികയാണെന്ന് തൊഴിൽ വകുപ്പ് അധികൃതർ വ്യക്തമാക്കി.

അതിനൈപുണ്യം, നൈപുണ്യം, അർധനൈപുണ്യം, നൈപുണ്യമില്ലായ്മ എന്നിങ്ങനെ നാലാക്കിത്തിരിച്ച് സംഘടിതമേഖലയിലെ തൊഴിൽക്രമീകരണം നടത്തണമെന്നാണ് തൊഴിൽ കോഡിലെ വ്യവസ്ഥ. അതനുസരിച്ച്, നിലവിലെ 87 തൊഴിൽമേഖലകൾ പുനഃക്രമീകരിക്കേണ്ടിവരും. അപ്പോൾ, മിനിമം വേതനം ഇന്നത്തെ നിലയിൽ തുടരുമോയെന്നതാണ് ചോദ്യം. സംസ്ഥാനങ്ങളിൽ നിശ്ചയിക്കുന്ന വേതനം നിലവിലുള്ളതിൽ കുറയാൻ പാടില്ലെന്ന് കോഡ് നിർദേശിക്കുന്നു. അതിനാൽ, നിലവിലുള്ള മിനിമം വേതനം എങ്ങനെ തുടരണമെന്ന്‌ സർക്കാർ നയപരമായി തീരുമാനിക്കേണ്ടിവരും.

നിക്ഷേപസൗഹൃദാന്തരീക്ഷവും തൊഴിൽവളർച്ചയും സാധ്യമാക്കുകയെന്നതാണ് കാഴ്ചപ്പാടെന്ന് തൊഴിൽവകുപ്പ് വ്യക്തമാക്കി. തൊഴിൽസംരംഭങ്ങൾ പരമാവധി നിലനിർത്തി കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കാനുള്ള സാഹചര്യമൊരുക്കും. തൊഴിലാളി-തൊഴിലുടമ പ്രതിനിധികൾ, വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കുന്ന ശില്പശാലയിൽ സർക്കാർ നിർദേശങ്ങൾ സ്വീകരിച്ചു. ഇനി വിവിധ മേഖലകളിലുള്ളവരുമായി ഒരിക്കൽക്കൂടി വിശദമായ ചർച്ച നടത്തും. അതിന്റെകൂടി അടിസ്ഥാനത്തിലാവും അന്തിമവിജ്ഞാപനം.

]]>
Sun, 03 Jul 2022 16:55:47 GMT http://www.malavisiononline.in/index.php/web-desk-labour-code-030722 http://www.malavisiononline.in/index.php/web-desk-labour-code-030722
വിദ്യാഭ്യാസ അവാർഡ് നൽകി അനുമോദിച്ചു

പുത്തൻചിറ: കോവിലകത്ത് കുന്ന് മസ്ജിദ്ന്നൂർ & ദലാഇലുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ എസ എല്‍ സി - പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി. വി. ആർ സുനിൽ കുമാർ എം എല്‍ എ  ഉത്ഘാടനം നിർവഹിച്ചു.  പുത്തൻചിറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി വിദ്യാധരൻ വിശിഷ്ടാതിഥിയായിരുന്നു.

മദ്രസ്സ പ്രസിഡന്റ് നവാസ് റഹ്മാനി അധ്യക്ഷത വഹിച്ച യോഗത്തിൽ മസ്ജിദ് ഇമാം നജീബ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. ഫൈസൽ റഹ്മാനി, മുഹമ്മദ്‌ വെളുത്തേരി, ഹനീഫ വാഴക്കമഠം, സഗീർ വാഴക്കമഠം, ഹസ്സൈനാർ, അബ്ദുൽ സമദ്, സുഹൈൽ എന്നിവർ സംസാരിച്ചു.

]]>
Sun, 03 Jul 2022 14:40:48 GMT http://www.malavisiononline.in/index.php/web-desk-puthanchira-massjid-030722 http://www.malavisiononline.in/index.php/web-desk-puthanchira-massjid-030722
കളമശ്ശേരി ഇനി കൃഷിക്കൊപ്പം; മന്ത്രി പി. രാജീവ്

കളമശ്ശേരി : കളമശ്ശേരി മണ്ഡലത്തിൽ മന്ത്രി പി. രാജീവ് സമഗ്ര കാർഷികവികസന പദ്ധതി ‘കൃഷിക്കൊപ്പം കളമശ്ശേരി’ നടപ്പാക്കുന്നു. മണ്ഡലത്തിലെ കർഷകരുടെ പങ്കാളിത്തത്തോടെ കാർഷികോത്പാദനം വർധിപ്പിച്ച് കാർഷിക വളർച്ച കൈവരിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ നടത്തിപ്പിനായി കളമശ്ശേരി മണ്ഡലത്തിലെ എല്ലാ സർവീസ് സഹകരണ ബാങ്കുകളുടെയും സഹായം ലഭ്യമാക്കും. പരിപാടിക്ക് ആവശ്യമായ സാങ്കേതിക പിന്തുണ ഉറപ്പാക്കുന്നതിന് ഔദ്യോഗിക -അനൗദ്യോഗിക വിദഗ്ദ്ധർ ഉൾപ്പെട്ട ഒരു ടെക്നിക്കൽ സപ്പോർട്ട് ഗ്രൂപ്പും രൂപവത്‌കരിക്കും.

പദ്ധതിയുടെ മോണിറ്ററിങ്ങിനായി മന്ത്രി പി. രാജീവ്, അനുദ്യോഗസ്ഥ വിദഗ്ദ്ധൻ, കൃഷിവകുപ്പുമായി ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥൻ, സന്നദ്ധ -സാങ്കേതിക വിദഗ്ദ്ധർ, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, ശാസ്ത്ര-സാങ്കേതിക-അക്കാദമിക സ്ഥാപനങ്ങളുടെ പ്രതിനിധികൾ, കർഷകസംഘടനകളുടെയും കർഷകത്തൊഴിലാളി സംഘടനകളുടെയും പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട കമ്മിറ്റി രൂപവത്‌കരിക്കും.

]]>
Sun, 03 Jul 2022 14:29:12 GMT http://www.malavisiononline.in/index.php/web-desk-kalamashery-krishi-030722-1 http://www.malavisiononline.in/index.php/web-desk-kalamashery-krishi-030722-1
കുന്നുവയൽ സ്കൂളിൽ പുതിയകെട്ടിടം തുറന്നു

കുന്നുകര : കുന്നുവയൽ ഗവ. എൽ.പി. സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. എസ്.പി.എം. റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 32 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്.

പഞ്ചായത്ത് പ്രസിഡൻറ് സൈന ബാബു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈനി ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എ. അബ്ദുൾ ജബ്ബാർ, എന്നിവർ സംസാരിച്ചു

]]>
Sun, 03 Jul 2022 14:27:20 GMT http://www.malavisiononline.in/index.php/web-desk-kunnuvayal-school-030722 http://www.malavisiononline.in/index.php/web-desk-kunnuvayal-school-030722
വഴിനടക്കാനാകാതെ : തെരുവുനിറയെ നായ്‌ക്കൂട്ടം

ചെങ്ങമനാട് : ചെങ്ങമനാട് മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം കൂടുന്നു. കഴിഞ്ഞ ആഴ്ച പറമ്പയം എളമന വീട്ടിൽ എ.കെ. ഉമർ (72), പനയക്കടവ് അറയ്ക്കൽ വീട്ടിൽ എ.എ. മുഹമ്മദ് (73) എന്നിവർക്ക് നായ്ക്കളുടെ കടിയേറ്റു. ചെങ്ങമനാട് ജങ്‌ഷനിലായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഒരാളെ പിറകിലൂടെ കൂട്ടത്തോടെയെത്തിയ നായ്ക്കൾ ആക്രമിച്ചത്‌. മറ്റൊരാളെ കടവരാന്തയിൽ കിടന്ന നായ്ക്കളാണ് കടിച്ചത്. ഇരുവരെയും ആദ്യം ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ച്‌ ചികിത്സ നൽകി.

ചെങ്ങമനാട് കവലയിലും പരിസരങ്ങളിലും ഇതിനകം നിരവധി പേർക്ക് നായ്ക്കളുടെ ഉപദ്രവങ്ങളുണ്ടായി. റോഡുകളിലും ഒറ്റപ്പെട്ട പറമ്പുകളിലും രാപകൽ നായ്ക്കൾ കൂട്ടത്തോടെ വിഹരിക്കുകയാണ്. ഇവയെത്തട്ടി ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്.

]]>
Sun, 03 Jul 2022 14:23:11 GMT http://www.malavisiononline.in/index.php/web-desk-street-dogs-chengamanad-030722 http://www.malavisiononline.in/index.php/web-desk-street-dogs-chengamanad-030722
ആന്ത്രാക്‌സ്: മലയോര മേഖലയിൽ രണ്ട് കാട്ടുപന്നികളുടെ ജഡം കൂടി കണ്ടെത്തി

അതിരപ്പിള്ളി : മലയോര മേഖലയിൽ ശനിയാഴ്ച രണ്ടു കാട്ടുപന്നികളുടെ ജഡം കൂടി കണ്ടെത്തി. അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസിന്റെ അടുത്തുള്ള കൃഷിയിടത്തിലും പിള്ളപ്പാറയിലെ ഒരു പറമ്പിലുമാണ് ജഡങ്ങൾ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അധികൃതരെത്തി പന്നികളുടെ ജഡം മറവ് ചെയ്തു. മണ്ണുമാന്തി യന്ത്രം എത്തിച്ച് ആഴത്തിൽ കുഴിയെടുത്താണ് ജഡങ്ങൾ കുഴിച്ചിട്ടത്. മരണ കാരണം കണ്ടെത്തുന്നതിനായി പന്നികളുടെ രക്തം ശേഖരിച്ചിട്ടുണ്ട്. പരിശോധനയ്ക്കായി മൃഗസംരക്ഷണവകുപ്പിന്റെ തൃശ്ശൂരിലെ ലാബിലേക്കയച്ചു. മേഖലയിലെ മൃഗങ്ങൾക്ക് വാക്‌സിനേഷൻ പുരോഗമിക്കുകയാണ്.

വെറ്റിലപ്പാറ മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. പി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിൽ പിള്ളപ്പാറ മേഖലയിൽ 150-ലേറെ കന്നുകാലികൾക്ക് വാക്‌സിനേഷൻ പൂർത്തിയാക്കി. വാക്‌സിനേഷൻ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.

]]>
Sun, 03 Jul 2022 14:14:42 GMT http://www.malavisiononline.in/index.php/web-desk-wild-pig-athirappilly-030722-1 http://www.malavisiononline.in/index.php/web-desk-wild-pig-athirappilly-030722-1