22-മത് സംസ്ഥാന തല തായ്ക്ക്വണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയ പി.വി.ലക്ഷ്മിക്ക് അനുമോദനം.കൊപ്രക്കളം സ്വദേശിനി പി വി ലക്ഷ്മിയെ കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ വീട്ടിലെത്തിയാണ് അനുമോദിച്ചത്. പുതുമഠത്തില്‍ വാസുദേവന്‍-വിജി ദമ്പതികളുടെ മകളാണ് പി.വി ലക്ഷ്മി. കോഴിക്കോട് നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോ വിഭാഗത്തിലാണ് വെങ്കല മെഡല്‍ നേടിയത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥിയാണ്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്.പ്രസാദന്‍, പഞ്ചായത്തംഗം ടി.കെ.പത്മനാഭന് എന്നിവരും പ്രസിഡന്റിനോടൊപ്പം ലക്ഷ്മിയെ അനുമോദിക്കാനെത്തിയിരുന്നു.
പുതിയ വാര്‍ത്തകള്‍
SHARE THIS ARTICLE
sharing options
copyrights © 2019 malavision All rights reserved.