തൃശ്ശൂർ ജില്ലയിൽ സി.പി.എം. മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാർഥികളുടെ പട്ടിക ജില്ലാ സെക്രട്ടറിയേറ്റ് ചർച്ച ചെയ്യുന്നു.സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. മണല്ലൂരിൽ മുരളി പെരുനെല്ലി, കുന്നംകുളത്ത് എ.സി.മൊയ്തീൻ, വടക്കാഞ്ചേരിയിൽ എം.കെ.കണ്ണൻ, സേവ്യർ ചിറ്റിലപ്പിള്ളി, ഗുരുവായൂരിൽ കെ.വി.അബ്ദുൾ ഖാദർ, ചാലക്കുടിയിൽ ബി.ഡി.ദേവസി, ചേലക്കരയിൽ യു.ആർ പ്രദീപ്, പുതുക്കാട് സി.രവീന്ദ്രനാഥ്, ഇരിങ്ങാലക്കുടയിൽ കെ.ആർ.വിജയ, യു.പി.ജോസഫ് എന്നിവരാണ് സാധ്യത പട്ടികയിലുള്ളത്.
രണ്ടുതവണയിൽ കൂടുതൽ മത്സരിച്ചവരുടെ പേരുകൾ ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിക്കരുതെന്ന നിർദേശമുള്ളതിനാൽ ബി.ഡി. ദേവസി, കെ.വി. അബ്ദുൾഖാദർ, സി. രവീന്ദ്രനാഥ് എന്നിവരുടെ കാര്യത്തിൽ സംസ്ഥാന കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുക.
ജയസാധ്യത മാത്രമാണ് മാനദണ്ഡമാക്കുന്നത്. അതുകൊണ്ടാണ് സിറ്റിങ് എംഎൽഎമാരെ എല്ലാവരേയും മത്സരത്തിനിറക്കുന്നത്.
പുതിയ വാര്‍ത്തകള്‍
SHARE THIS ARTICLE
sharing options
copyrights © 2019 malavision All rights reserved.